സോണിയ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ്; ‘പത്രങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി‘
ഭോപ്പാല്‍|
WEBDUNIA|
PRO
PRO
സോണിയ ഗാന്ധിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാനനഷ്ടത്തിന് നോട്ടീസ്. പത്രങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൗഹാന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
സോണിയയെ കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കാന്തി ലാല്‍ ബുഹാരിയയ്ക്കും ചൗഹാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാന്റെ കുടുംബത്തില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് പത്രത്തില്‍ പരസ്യം നല്‍കിയതിനെതിരെയാണ് നോട്ടീസ്. ആത്യാഗ്രഹിയായ ഒരു കുടുംബം മധ്യപ്രദേശിനെ കൊള്ളയടിച്ചു എന്നു പരസ്യത്തില്‍ പറയുന്നു. അടുത്ത കാലത്ത് ശിവരാജ് സിംഗ് ചൗഹാനെതിരായി ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ പിന്‍പറ്റിയായിരുന്നു പരസ്യം.
നവംബര്‍ 25ന് മുമ്പായ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ചൗഹാന്‍ പൊള്ളയായ അവകാശവാദങ്ങള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച ആരോപിച്ചിരുന്നു. ധീരരായ ആളുകള്‍ മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്തുകയുള്ളുവെന്ന് ചൗഹാന്‍ പറയുമായിരുന്നെന്നും എന്നാല്‍ ഒരു വീരന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നാണ് താന്‍ കരുതുന്നതെന്നും കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ വിമര്‍ശിച്ചിരുന്നു.