മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 20 നവംബര്‍ 2013 (09:30 IST)
PRO
വനിതകള്‍ക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യ ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങി. പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചേര്‍ന്നു ഭാരതീയ മഹിളാ ബാങ്ക് ഉദ്ഘാടനം ചെയ്തു.
വനിതകളുടെ ശാക്തീകരണമാണു ബാങ്കിന്റെ ലക്ഷ്യം.മുംബൈ നരിമാന് പോയിന്റിലെ എയര്‍ഇന്ത്യാ കെട്ടിടത്തിലാണു ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ബജറ്റിലാണു രാജ്യത്ത് മഹിളാ ബാങ്കുകള്‍ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. 1000 കോടി മൂലധനത്തോടെ പൊതുമേഖലയില്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കുകൂടിയാണു ഭാരതീയ മഹിളാ ബാങ്ക്.
ഏഴു ശാഖകളാണ് ആദ്യം ആരംഭിക്കുന്നത്. മുബൈയ്ക്കു പുറമേ, ചെന്നൈ, കൊല്‍ക്കത്ത, ഗോഹട്ടി, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉഷ അനന്തസുബ്രഹ്മണ്യനാണു ബാങ്കിന്റെ ചെയര്‍പെഴ്സണ്‍.