മൈക്രോമാക്‌സ് ഇനി ‘മെയ്ഡ് ഇന്‍ ഇന്ത്യ‘!

മുംബൈ| WEBDUNIA|
PRO
പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ നിന്ന് ഉത്പാദനം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഉത്തരാഞ്ചലിലെ രുദ്രാപൂരിലാണ് ഇവരുടെ പ്ലാന്റ്.

പരീക്ഷണാടിസ്ഥാനത്തില്‍ അവിടെ നിന്ന് ഉത്പാദനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് മൈക്രോമാക്‌സിന്റെ സ്ഥാപകരിലൊരാളായ രാഹുല്‍ ശര്‍മ പറഞ്ഞു. 400 തൊഴിലാളികളുണ്ടാവുമെന്നും ഇദ്ദേഹം അറിയിച്ചു.

ചൈനയില്‍ നിന്നാണ് നിലവില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ 20 പുതിയ മോഡലുകള്‍ പുറത്തിറക്കാനിരിക്കുകയാണ് മൈക്രോമാക്‌സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :