മൂന്നു മാസം കൂടുമ്പോഴും പുതിയ മോഡലുകള്‍: ടിവിഎസ്

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഓരോ മൂന്നു മാസം കൂടുമ്പോഴും പുതിയ മോഡലുകള്‍ നിരത്തിലിറക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ 125 സിസി ടിവിഎസ് ഫീനിക്സ് മോട്ടോര്‍സൈക്കിള്‍ കമ്പനി അവതരിപ്പിച്ചു. 53,000 രൂപയാണ് ചെന്നൈയിലെ എക്സ് ഷോറും വില.

ഫീനിക്സ്, വിക്റ്റര്‍ എന്നിവയുടെ വരവോടെ ടിവിഎസിന്‍റെ വിപണി വിഹിതം മൂന്നു ശതമാനം കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡുമായി ടിവിഎസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ ചെയര്‍മാന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകളില്‍ മറ്റ് തീരുമാനമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :