മൈലാഞ്ചിയിട്ടാല്‍ ചൊറിയുമെന്ന് വ്യാജപ്രചരണം

ചെന്നൈ| WEBDUNIA|
PRO
PRO
മൈലാഞ്ചിയിട്ടാല്‍ ചുവക്കുമെന്നതിനു പകരം ചൊറിയുമെന്ന വ്യാജ സന്ദേശം പരിഭ്രാന്തി പരത്തി. കൈകളില്‍ മൈലാഞ്ചി ഇട്ടതിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചൊറിച്ചിലും തലകറക്കവും ഉണ്ടായതായി വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിരവധിപ്പേരാണ് ആശുപത്രിയിലെത്തിയത്.

റംസാന്‍ ആഘോഷത്തോടനുബന്ധിച്ച് മൈലാഞ്ചിയിട്ടവര്‍ക്ക് അലര്‍ജിയും ചൊറിച്ചിലുമുണ്ടായെന്നും ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശങ്ങളാണ് പ്രചരിച്ചത്.

ഇതിനെത്തുടര്‍ന്ന് നിരവധിപ്പേരാണ് ആശുപത്രിയില്‍ കൂട്ടം കൂട്ടമായെത്തിയത്. ചിലര്‍ക്ക് ചെറിയതോതില്‍ ചൊറിച്ചിലുണ്ടാവുക സ്വഭാവികമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാ‍ണ് അവര്‍ തിരിച്ചു പോയത്. വ്യാജസന്ദേശങ്ങള്‍ അയച്ചവരെ കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ തുടങ്ങി. ഫേസ് ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പെട്ടന്നാണ് വ്യാപകമായി പ്രചരിച്ചത്.

സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ദുരുപയോഗമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടിയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിച്ചതെങ്കില്‍ അടുത്തകാലത്ത് ഇന്ത്യ കണ്ടത് അതിന്റെ ഏറ്റവും വലിയ ദുരുപയോഗമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ഭയപ്പാടിലാക്കുന്ന രീതിയില്‍ വ്യാജ എസ് എം എസുകള്‍ എം എം എസുകളുമാണ് പ്രചരിപ്പിക്കപ്പെട്ടത്. അതിനെ ആളിക്കത്തിക്കുന്നതില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും മറ്റും വലിയ പങ്കാണ് വഹിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :