ന്യൂഡല്‍ഹി: മാരുതി സുസുക്കി ഒക്ടോബറില്‍ നിര്‍മിച്ച 1492 കാറുകള്‍ സ്റ്റിയറിങ് തകരാറിനുള്ള സാധ്യത പരിഹരിക്കാന്‍ തിരിച്ചു വിളിക്കുന്നു. 306 എര്‍ട്ടിഗ, 592 സ്വിഫ്റ്റ്, 581 ഡിസയര്‍, 13 എ - സ്റ്റാര്‍ എന്നിവയ്ക്കാണ് സ്റ്റിയറിങ് കോളം സൗജന്യമായി മാറ്റിവച്ചു കൊടുക്കുന്നത്. ഒക്ടോബര്‍ 19 നും 26 നുമിടയില്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങളാണിവ.