ഇന്ധന ടാങ്കറിലെ തകരാര്‍ മൂലം മാരുതി സുസുക്കി 1,03,311 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. ജനപ്രിയ മോഡലുകളായ എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകളാണ് മാരുതി തിരിച്ചെടുക്കുന്നത്. 2013 നവംബര്‍ 12നും 2014 ഫെബ്രുവരി 4നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചെടുക്കുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു.
വാഹനങ്ങളിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചുകൊടുക്കുമെന്നും മാരുതി സുസുകി അറിയിച്ചു. ഇന്ധന ടാങ്കറിലെ തകരാര്‍ മൂലം 2010 നവംബറില്‍ മാരുതി സുസുക്കി ഒരു ലക്ഷം എ സ്റ്റാര്‍ മോഡലുകള്‍ തിരിച്ചെടുത്തിരുന്നു.