ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 23 ഫെബ്രുവരി 2011 (11:58 IST)
PRO
PRO
ഇന്ത്യയിലെ പ്രമുഖ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, സെഡാന്‍ എസ് എക്‌സ്-4 ശ്രേണിയിലെ ഡീസല്‍ പതിപ്പ് പുറത്തിറക്കി. 7.74 ലക്ഷത്തിനും 8.62 ലക്ഷത്തിനും ഇടയ്ക്കാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.
പ്രത്യേകം തയ്യാറാക്കിയ സൂപ്പര്‍ ടര്‍ബോ സിസി-ഐ എസ് എന്‍ജിനാണ്, എ3 വിഭാഗത്തില്‍ പെടുന്ന എസ് എക്‌സ്-4നു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വി ഡി-ഐ, ഇസെഡ് ഡി-ഐ, ഇസെഡ് ഡി-ഐ(ലെതര്‍ അപ്‌ഹോള്‍സ്‌ട്രി) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് എസ് എക്‌സ്-4 ഡീസല്‍ അവതരിപ്പിച്ചിരിക്കുന്നത്
ഈ വിഭാഗത്തിലെ മറ്റു കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ടുശതമാനം കൂടുതല്‍ മൈലേജ് എസ് എക്‌സ്-4 ഡീസലിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നേരത്തേ സ്വിഫ്റ്റ്, ഡിസയര്‍, റിറ്റ്‌സ്, എന്നീ ശ്രേണികളിലെ കാറുകളുടെ ഡീസല്‍ പതിപ്പും മാരുതി പുറത്തിറക്കിയിട്ടുണ്ട്.