രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കാര്‍ വില്‍പ്പനയില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു മില്യണ്‍ യൂണിറ്റ് കാറുകളാണ് മാരുതി വിറ്റത്.
ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ കമ്പനി 9,27,655 യൂണിറ്റ് കാറുകളാണ് വിറ്റത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പടെയാണ് ഇത്. ജനുവരി 25 വരെ 73,874 യൂണിറ്റാണ് ആഭ്യന്തര വില്‍പ്പനയാണ് നടന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇപ്പോള്‍ത്തന്നെ വില്‍പ്പന ഒരു മില്യണ്‍ കവിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.
ഏപ്രില്‍- ജനുവരി കാലയളവില്‍ 10,01,529 യൂണിറ്റാണ് വില്‍പ്പന നടന്നത്. ജനുവരിയിലെ കയറ്റുമതി കണക്ക് ഉള്‍പ്പെടാതെയാണ് ഇത്. കാറുകളുടെ വില്‍പ്പന വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു. 1925 കോടി രൂപയുടെ നിക്ഷേപമായിരിക്കും ഇതിനായി നടത്തുകയെന്നും കമ്പനി അറിയിച്ചു.