മഹീന്ദ്രയുടെ ഏഴാമത്തെ ട്രാക്ടര്‍ പ്ലാന്‍റ് ആന്ധ്രയില്‍
ഹൈദരാബാദ്|
WEBDUNIA|
Last Modified വെള്ളി, 25 മാര്‍ച്ച് 2011 (11:17 IST)
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവരുടെ ഏഴാമത്തെ ട്രാക്ടര്‍ പ്ലാന്‍റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആന്ധ്രാപ്രദേശിലെ സഹീറാബാദിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്.
നൂറ് ഏക്കര്‍ ഭൂമിയില്‍ 300 കോടി രൂപയുടെ നിക്ഷേപത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്‍റ് 2012ല്‍ കമ്മിഷന്‍ ചെയ്യും. പ്രതിവര്‍ഷം ഒരു ലക്ഷം ട്രാക്ടറുകളാണ് ഇവിടെ നിര്‍മ്മിക്കുക.
മഹീന്ദ്ര, സ്വരാജ് ബ്രാന്‍ഡുകളില്‍ ട്രാക്ടറുകള്‍ ഇറക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം 1,66,000 ട്രാക്ടറുകളാണ് ആഭ്യന്തരവിപണിയില്‍ വിറ്റഴിച്ചത്.