ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 9 ഫെബ്രുവരി 2011 (16:01 IST)
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായത്തില്‍ വന്‍വര്‍ദ്ധന. 2010 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവിലെ അറ്റാദായം 77.59 ശതമാനമായാണ് വര്‍ദ്ധിച്ചത്.
ഈ കാലയളവില്‍ അറ്റാദായത്തില്‍ 734.68 കോടി രൂപയുടെ വര്‍ദ്ധനയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തില്‍ ഇത് 413.70 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ കമ്പനിയുടെ മൊത്തംവരുമാനത്തില്‍ 36.11 ശതമാനം വര്‍ദ്ധനയുണ്ടായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4,497.12 കോടി രൂപയുണ്ടായിരുന്ന വരുമാനം 6,121.09 കോടി രൂപയായിട്ടാണ് വര്‍ദ്ധിച്ചത്.
വാഹനങ്ങളുടെ വില്‍പ്പനയിലും നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ആഭ്യന്തരവിപണിയില്‍ 56,211 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റു. മഹീന്ദ്ര സ്വരാജ് ട്രാക്ടറുടെ ആഭ്യന്തര വില്‍പ്പന 41,074 യൂണിറ്റില്‍ നിന്ന് 55,649 ആയി ഉയര്‍ത്താനും കമ്പനിക്ക് കഴിഞ്ഞു.