സെന്‍സെക്സില്‍ 183 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA|
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 182.93 പോയന്റിന്റെ നഷ്ടത്തില്‍ 17,686.34 എന്ന നിലയിലും നിഫ്റ്റി 59.00 പോയന്റിന്റെ നഷ്ടത്തില്‍ 5253.55 എന്ന നിലയിലും ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചു.

അനില്‍ ധീരൂഭായ് അംബാനിയുടെ കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് ബുധനാഴ്ച വന്‍ നഷ്ടം നേരിട്ടു. റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ക്ച്ചര്‍ ( 25.14%) റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്( 17.97%) റിലയന്‍സ് ക്യാപിറ്റല്‍ (14.88%) റിലയന്‍സ് മീഡിയാ വര്‍ക്‌സ് (17.92%) റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് (9.62%) റിലയന്‍്‌സ പവര്‍ (10.18%) എന്നിങ്ങനെയാണ് അഡാഗ് ഓഹരികള്‍ക്ക് നഷ്ടം നേരിട്ടത്.

അതേസമയം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , എച്ച് ഡി എഫ് സി, ഡി ‌എല്‍ എഫ് എന്നീ ഓഹരികള്‍ നേട്ടം കൊയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :