ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 30 ശതമാനത്തോളം വര്‍ദ്ധന. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 29.79 ശതമാനം വര്‍ദ്ധിച്ച് 143.10 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 110.25 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തവരുമാനത്തില്‍ 6.64 ശതമാനം വര്‍ദ്ധനയുണ്ടായി. മുന്‍വര്‍ഷത്തില്‍ ഇതേകാലയളവില്‍ 3120.41 കോടി രൂപ വരുമാനമുണ്ടായിരുന്നത് ഇപ്പോള്‍ 3327.63 കോടി രൂപയായിട്ടാണ് വര്‍ദ്ധിച്ചത്. ഈ സാമ്പത്തികവര്‍ഷത്തെ ഒന്‍പതു മാസക്കാലത്ത് പലിശയിനത്തിലുള്ള വരുമാനം 1298.94 കോടി രൂപയാണ്.
ബാങ്കിന്റെ മൊത്തം ബിസിനസ്സ് 7.48 ശതമാനം വര്‍ദ്ധിച്ചു. മൊത്തം നിക്ഷേപത്തില്‍ 6.73 ശതമാനം വര്‍ദ്ധനയുമുണ്ടായി. മൊത്തം ബിസിനസ്സ് 65,154 കോടി രൂപയായും മൊത്തം നിക്ഷേപം 34587 കോടി രൂപയായിട്ടുമാണ് വര്‍ദ്ധിച്ചത്. കറന്റ് അക്കൗണ്ട്- സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 21.36 ശതമാനം വര്‍ദ്ധനവുണ്ടായി. 10719.71 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. വായ്പ 8.49 ശതമാനം നേട്ടത്തോടെ 28,240 കോടി രൂപയുമായി.