ബ്രെയ്‌ല്‍ ലിപിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണ്‍

ഫോണ്‍| WEBDUNIA|
PRO
കാഴ്ചയില്ലാത്തവര്‍ക്കായി ഒരു സ്മാര്‍ട്ട് ഫോണ്‍. ആശയങ്ങള്‍ മുന്‍പ് തന്നെയുണ്ടായിരുന്നു. ചില സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തുകയും ചെയ്തു. പക്ഷേ അത് എല്ലാവര്‍ക്കും തന്നെ ഉപയോഗയോഗ്യമായിരുന്നില്ല.

ശബ്ദത്തിന്റെ സഹായത്തൊടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണില്‍ പലപ്പോഴും ഭാഷപ്രശ്നമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബ്രെയ്‌ല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു.അതും ലോകത്തില്‍ ആദ്യമായി ഇന്ത്യയില്‍.

എസ്‌‌എം‌എസും ഇ മെയിലുമൊക്കെ ഇതില്‍ ബ്രെയില്‍ സംവിധാനത്തില്‍ വായിക്കാം. ഒരു പ്രോട്ടോടൈപ്പ് മാത്രമാണ് തല്‍ക്കാലം നിര്‍മ്മിച്ചതെന്നും കേവലം പതിനായിരം രൂപയ്ക്ക് അടുത്തവര്‍ഷം ഈ ഫോണ്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഈ വ്യത്യസ്ത സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ പറയുന്നു.

ഐഐടി ഡല്‍ഹിയും എല്‍ വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് സോഫ്റ്റവെയര്‍, ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ ക്രിയാടെ എന്ന കമ്പനി സ്മാര്‍ട്ഫോണ്‍ ആശയം നടപ്പിലാക്കുന്നത്.


ചിത്രത്തിനു കടപ്പാട്- സുമിത് ഡാഗര്‍. കോം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :