ന്യൂഡല്‍ഹി|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:56 IST)
ധനക്കമ്മി കുറയ്ക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.ഇതിനായി
കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ കമ്മിഷന്‍ രൂപീകരിച്ചു.ഇന്നലെ കമ്മിഷന്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ചുള്ള ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോഡി അംഗീകരിച്ചു.
കമ്മിഷന്‍ ധന കമ്മി കുറയ്ക്കാനായി ഭക്ഷ്യ, രാസവള, എണ്ണ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍
ശുപാര്‍ശ ചെയ്യും.കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് അടുത്ത വര്‍ഷത്തെ ബജറ്റിനു മുന്‍പും അന്തിമ റിപ്പോര്‍ട്ട് അതിനടുത്ത ബജറ്റിനു മുന്‍പും നല്‍കും.
കമ്മീഷനില്‍ മുന്‍ ധനസെക്രട്ടറി സുമിത് ബോസ് റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോകര്‍ണ്ണ് എന്നിവരും അംഗങ്ങളായിരിക്കും.നേരത്തെ
കേന്ദ്രബജറ്റില്‍ എക്സ്പെന്‍ഡിചര്‍ മാനേജ്മെന്റ് കമ്മിഷന്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ കമ്മീഷന്‍ രൂപവത്കരിച്ചിരിക്കുന്നത്.