ബിനാലെയ്ക്ക് സഹായം നല്‍കുന്നത് കോടതി തടഞ്ഞു

കൊച്ചി| WEBDUNIA|
PRO
കൊച്ചി മുസരീസ് ബിനാലെയ്ക്ക് സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തട‍ഞ്ഞു. നാലു കോടി രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ബിനാലെയ്ക്കെതിരേ നേരത്തേ തീരുമാനിച്ച വിജിലന്‍സ് അന്വേഷണം വേണ്ടെന്നു വയ്ക്കാനും മുന്‍പ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ആ മന്ത്രിസഭായോഗമാണ് ബിനാലെയ്ക്ക് നാലുകോടി അനുവദിച്ചത്.

കൊച്ചിയില്‍ മൂന്നുമാസം നീണ്ട ബിനാലെയില്‍ കേരളത്തിന്‍റെ സാംസ്കാരിക, സാമൂഹിക, ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ബിനാലെ സന്ദര്‍ശിക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം ബിനാലെയ്ക്കെതിരെ രംഗത്ത് വരുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :