പൈലറ്റ് സമരം: 60 സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 28 ഏപ്രില്‍ 2011 (11:47 IST)
PRO
PRO
ശമ്പളവര്‍ധന ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തിവരുന്ന സമരം ശക്തമാകുന്നു. സമരത്തെ തുടര്‍ന്ന് 60 ഓളം സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മുംബയില്‍ നിന്നുള്ള 26ഉം ഡല്‍‌ഹിയില്‍ നിന്നുള്ള 28ഉം സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

കോഴിക്കോടു നിന്നുള്ള എയര്‍ ഇന്ത്യയുടെ ഐസി 658 ഡല്‍ഹി- മുംബൈ വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് ബാംഗൂര്‍ വഴി ചെന്നൈക്കുള്ള എഐ 507 വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യയുടെ കൊച്ചി - ചെന്നൈ - ബാംഗൂര്‍, കൊച്ചി - മുംബൈ, കൊച്ചി - ബാംഗൂര്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് എയര്‍ ഇന്ത്യയുടെ 600 പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. ശമ്പളവര്‍ദ്ധനയല്ല മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് സമരക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍‌ലൈന്‍സ് - എയര്‍ ഇന്ത്യ ലയന സമയത്ത് പറഞ്ഞിരുന്ന വാഗ്ദാനങ്ങളൊന്നും മാനേജ്‌മെന്റ്യ് പാലിച്ചിട്ടില്ല എന്നും ആവശ്യങ്ങള്‍ നേടുന്നത് വരെ സമരം തുടരും എന്നും സമര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിനിടെ, സമരം നടത്തുന്ന ഐസിപി‌ടി‌എ എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കി. സംഘടനയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകള്‍ അടച്ചുപൂട്ടി. ആറു പൈലറ്റുമാരെ എയര്‍ ഇന്ത്യ ഇന്നലെ പുറത്താക്കുകയും ഡല്‍ഹി ഹൈക്കോടതി സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :