14 വ്യാജ പൈലറ്റുമാരുടെ ചിറകരിഞ്ഞു!

മുംബൈ| WEBDUNIA|
PRO
PRO
വ്യാജ ലൈസന്‍സുമായി ആകാശത്ത് പറന്നു നടക്കുന്ന പൈലറ്റുമാരുടെ ചിറകരിയാന്‍ വ്യോമയാന വിഭാഗം തിരക്കിട്ട നീക്കം തുടങ്ങി. കൃത്രിമ രേഖകള്‍ ഉണ്ടാക്കിയതായി തെളിഞ്ഞ 14 പേരുടെ കോമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സുകളാണ് വ്യോമയാന വിഭാഗം ഡയറക്‍ടറേറ്റ് ജനറല്‍ ഇതിനോടകം റദ്ദാക്കിയത്.

ഇവരെല്ലാം രാജസ്ഥാന്‍ ഫ്ലൈയിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. വ്യോമയാന വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മകനും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ഇനി വിമാനം പറത്താന്‍ അധികാരമില്ല. നിയമ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയേ നിര്‍വാഹമുള്ളൂ.

പൈലറ്റുമാര്‍ എത്ര മണിക്കൂര്‍ വിമാനം പറത്തി പരിശീലിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖകളിലാണ് കൃത്രിമ കണക്കുകള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഉത്തരക്കടലാസുകളിലും തിരുത്തല്‍ വരുത്തിയതായി കണ്ടെത്തി. ഒരു മാര്‍ക്ക് ഷീറ്റ് റാക്കറ്റ് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അഴിമതി വിരുദ്ധ വിഭാഗമാണ് ഇപ്പോള്‍ ഈ കേസുകള്‍ അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് പൈലറ്റുമാര്‍ക്കെതിരെ ശക്തമായ നടപടി വരുന്നത്.

ഇന്ത്യയ്ക്ക് പുറമെ യു കെയിലും തട്ടിപ്പ് നടത്തുന്ന പൈലറ്റുമാരെ പുറത്താക്കാന്‍ കര്‍ശന നിയമം നിലവിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :