മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (13:03 IST)
പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. 2009 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 62.39 കോടി രൂപയുടെ ഉയര്‍ച്ചയാണ് ബാങ്ക് അറ്റാദായത്തില്‍ കൈവരിച്ചത്.
832.05 കോടി രൂപയാണ് പിഎന്‍ബിയുടെ ഒന്നാം പാദ അറ്റാദായം. മുംബൈ ഓഹരി വിപണിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ബാങ്ക് പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്. മൊത്ത വരുമാനം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 6,177.58 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വരുമാനം 4,594.62 കോടി രൂപയായിരുന്നു.
പലിശ വരുമാനം 26 ശതമാനം ഉയര്‍ന്ന് 5,207.42 കോടി രൂപയായി. പലിശയിനത്തിലുള്ള ചെലവ് 24 ശതമാനം ഉയര്‍ച്ചയില്‍ 3,345.61 കോടി രൂപയായി. ബിഎസ്ഇയില്‍ പിഎന്‍ബി ഓഹരികള്‍ക്ക് 2.62 ശതമാനം വില ഉയര്‍ന്ന് 741.50 രൂപയായാണ് വ്യാപാരം നടക്കുന്നത്.