ക്വലാലമ്പൂര്‍|
WEBDUNIA|
Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (10:46 IST)
ആഗോള പ്രതിസന്ധിയെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ അറ്റാദായത്തില്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2008 ഡിസംബര്‍ 31 അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റാദായത്തില്‍ 43 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 4.16 ബില്യനും ഇതില്‍ അറ്റാദായം 337 മില്യനുമാണ്.
ഏഷ്യയിലെ പ്രമുഖ എയര്‍ലെന്‍സായ സിംഗപ്പൂര്‍ എയലെന്‍സില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദകാലയളവില്‍ 4.8 ദശലക്ഷം പേര്‍ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ യാത്രക്കാരുടെ എണ്ണത്തേക്കാള്‍ 4.2 ശതമാനം കുറവാണിത്.
ആഗോള പ്രതിസന്ധിയും വിമാന ഇന്ധന വില ഗണ്യമായി വര്‍ധിച്ചതുമാണ് എസ് ഐ എയുടെ അറ്റാദായത്തില്‍ ഇടിവ് നേരിടാന്‍ കാരണമായത്.