ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് അംഗീകാരമായി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് അംഗീകാരമായി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം അവകാശമാകും. അമ്മമാരുടെ പേരിലാകും റേഷന്‍ കാര്‍ഡുകള്‍.

ഭക്ഷ്യസുരക്ഷാ ബില്‍ അംഗീകാരത്തിനായി ഇന്ന് തന്നെ അയക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചിട്ടുണ്ട്. ബില്‍ നിയമമാക്കുന്നതോടെ ഗ്രാമീണ ജനവിഭാഗത്തിന്റെ 75 ശതമാനത്തിനും നഗര ജനവിഭാഗത്തിന്റെ 50 ശതമാനത്തിനും ഭക്ഷണം അവകാശമാകും. അതായത് 80 കോടി ജനങ്ങള്‍ക്കാണ് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കുക.

കുടുംബത്തിലെ യോഗ്യതയുള്ള ഒരു വ്യക്തിക്ക് ഒരു മാസം സബ്‌സിഡിയോടെ അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകും. പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് ഒരു മാസം മൂന്നു കിലോ ഭക്ഷ്യധാന്യങ്ങള്‍ താങ്ങുവിലയുടെ 50 ശതമാനത്തില്‍ കൂടാതെ അനുവദിക്കും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും സൗജന്യമായി ഭക്ഷണം. ഗര്‍ഭകാല സഹായമായി 6000 രൂപയും നല്‍കും. ആറു മാസം മുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം. നിയമപ്രകാരം അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് നല്‍കണം.

ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിനായി പ്രതിവര്‍ഷം 61.23 ദശലക്ഷം ഭക്ഷധാന്യങ്ങള്‍ വേണമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഇതിന് 1,30,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :