നോക്കിയയുടെ ചെന്നൈയിലെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ പ്ലാന്റിന്റെ മേധാവി പ്രകാശ് കമട്ട രാജിവെച്ചു. സര്‍ക്കാരുമായി നികുതി തര്‍ക്കത്തിലെര്‍പ്പെട്ടിരിക്കുന്ന അവസരത്തില്‍ മേധാവിയുടെ രാജി പ്രശ്നം സങ്കീര്‍ണമാക്കുമെന്ന് സൂചനയുണ്ട്.
രാജിവച്ച പ്രകാശ് കമട്ട ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടറാണ്. കമ്പനിയുടെ ഹാന്‍ഡ്‌സെറ്റ് ബിസിനസ് മൈക്രോസോഫ്റ്റിന് വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഫാക്ടറി അടച്ചുപൂട്ടാന്‍ പോകുന്നു എന്നഅഭ്യൂഹമുണ്ടായിരുന്നു.
8,000-ത്തോളം ജീവനക്കാരാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.