നിക്കറിട്ട് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാം!

റിയോ ഡി ജനൈറോ| WEBDUNIA|
PRO
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള വസ്ത്രങ്ങളും സ്ലീപ്പിംഗ് ബാഗുമായി വോഡഫോണ്‍. പവര്‍ ഷോ‌ര്‍ട്സ് ,റീചാര്‍ജ് സ്ലീപ്പിംഗ് ബാഗ് എന്നിവയാണ് വോഡഫോണ്‍ വിപണിയിലിറക്കാന്‍ പോകുന്ന ഉപകരണങ്ങള്‍. ഈ ഉപകരണങ്ങള്‍ വൈദ്യുതി ഉല്പാദിപ്പിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യും.

പവര്‍ഷോര്‍ട്സ് സ്മാര്‍ട്ട് വസ്ത്രം എന്ന് ഓമനപ്പേരിട്ടിട്ടുള്ള ഒരു തരം ഡെനിം തുണി കൊണ്ടുണ്ടാക്കിയ നിക്കറാണ്. ഇതും ധരിച്ച് നടക്കുന്പോഴുണ്ടാകുന്ന ഊര്‍ജം അതിന്റെ പോക്കറ്റില്‍ ആവാഹിക്കാന്‍ കഴിയും. ഈ പവ‌ര്‍ പോക്കറ്റില്‍ ഫോണ്‍ ഇട്ട് നടക്കുന്പോള്‍ ചലനോര്‍ജ്ജത്തിലൂടെ ചാര്‍ജിംഗ് നടക്കും.

ഒരു ദിവസം നടക്കുന്പോള്‍ കിട്ടുന്ന ഊര്‍ജം കൊണ്ട് നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്യാനാവും.
സ്ലീപ്പിംഗ് ബാഗ് താപോര്‍ജ്ജം വഴിയാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഈ ബാഗിലെ ഒരു ദിവസത്തെ ഉറക്കത്തിലൂടെ 11 മണിക്കൂര്‍ ചാര്‍ജ് ചെയ്യാനുള്ള വൈദ്യുതി ലഭിക്കും. വോഡാഫോണിനുവേണ്ടി സതാംപ്ടണ്‍ സര്‍വ്വകലാശാലയാണ് ഈ ഉല്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :