നാണ്യപ്പെരുപ്പം വര്‍ധിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ നാണ്യപ്പെരുപ്പം വര്‍ധിച്ചു. പച്ചക്കറികളുടെയും മലകറികളുടെയും വന്‍ വിലക്കയറ്റം മൂലമാണ് നാണ്യപ്പെരുപ്പം വര്‍ധിച്ചത്. ജൂലൈയിലെ മൊത്ത വില സൂചിക മുന്‍കൊല്ലം ജൂലൈയിലേതിനേക്കാള്‍ 5.8 ശതമാനമാണ് ഉയര്‍ന്നത്.

നാണ്യപ്പെരുപ്പം 4-5 ശതമാനത്തിനപ്പുറം പോകരുതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ നിരക്ക്‌ ഫെബ്രുവരിയില്‍ 7.28% രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌.

വാര്‍ഷികാടിസ്ഥാനത്തില്‍ ജൂലൈയില്‍ മൊത്തം ഭക്ഷ്യയോല്‍പന്നങ്ങള്‍ക്ക്‌ 12% വിലക്കയറ്റമാണ്‌. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ധന വില ഉയരുന്നതും വിലക്കയറ്റം ഉയരാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :