ദുബായ് ‘ബുധനാഴ്ച ‘പുകയില്ല

ദുബായ്| WEBDUNIA|
PRO
ദുബായില്‍ ലോക പുകയില വിരുദ്ധ ദിനമായ ന് സിഗരറ്റ് ലഭിക്കില്ല. കടകളിലും പെട്രോള്‍ സ്റ്റേഷനുകളിലും ബുധനാഴ്ച സിഗരറ്റ് വില്‍ക്കരുത് എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇരുപത്തിനാല് മണിക്കൂര്‍ നീളുന്ന നിരോധനത്തിന് 63 ഷോപ്പുകളും 138 പെട്രോള്‍ സ്റ്റേഷനുകളും പിന്തുണ നല്‍കുന്നു. ലഘുഭക്ഷണശാലകളും കഫേകളും നിരോധനത്തില്‍ പങ്കാളികളാവണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുകവലിജന്യ രോഗങ്ങള്‍ക്കുള്ള സൌജന്യ മെഡിക്കല്‍ പരിശോധനകളും പുകവലിയുടെ ദോഷ വശങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ശില്‍പ്പശാലകളും വിവിധ സ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

2007 മുതല്‍ പൊതുസ്ഥലങ്ങളിലുള്ള പുകവലി ദുബായ് മുനിസിപ്പാലിറ്റി നിയമം മൂലം നിരോധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :