സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടം!

റിയാദ്| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കെട്ടിടം സൌദി അറേബ്യയ്ക്ക് സ്വന്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘കിംഗ്ടം ടവര്‍’ എന്ന പേരില്‍ പടിഞ്ഞാറന്‍ സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടം പണിതുയര്‍ത്താന്‍ തീരുമാനമായെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിംഗ്ടം ടവര്‍ പണിതീരുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാവും. ബുര്‍ജ് ഖലീഫയ്ക്ക് 0.51 മൈല്‍ ഉയരമാണുള്ളത്. ലിഫ്റ്റിലൂടെയാണെങ്കില്‍ പോലും കിംഗ്ടം ടവറിന്റെ മുകളില്‍ എത്താന്‍ 12 മിനിറ്റ് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍!

ജിദ്ദ നഗരത്തിന് വടക്ക് ചുവപ്പുകടലിന്റെ കിഴക്കന്‍ തീരത്ത് ഒബൂറിലായിരിക്കും സൌദിയുടെ അഭിമാനമാവുന്ന കിംഗ്ടം ടവര്‍ ഉയരുക എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏകദേശം 30 ബില്യണ്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

ഓഫീസുകളും ഹോട്ടലും താമസസ്ഥലങ്ങള്‍ക്കുമുള്ള സൌകര്യം ഒരുക്കിയായിരിക്കും കിംഗ്ടം ടവര്‍ പണിയുയര്‍ത്തുക. ടവറിനു ചുറ്റും 8.9 ചരുരശ്ര മൈല്‍ വിസ്തൃതിയില്‍ ഒരു വമ്പന്‍ നഗരം പണിതുയര്‍ത്താനും അധികൃതര്‍ പദ്ധതിയിടുന്നുണ്ടത്രേ.

(ചിത്രം - ബുര്‍ജ് ഖലീഫ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :