ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയുന്നു

മുംബൈ| JOYS JOY| Last Modified വെള്ളി, 22 മെയ് 2015 (13:01 IST)
രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. എ ടി എമ്മിന്റെയും ഡെബിറ്റ് കാര്‍ഡുകളുടെയും എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് എ ടി എം ഇന്‍ഡസ്ട്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2012 ഡിസംബറിനും 2014 ഡിസംബറിനും ഇടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഈ കാലയളവില്‍ ദിനംപ്രതിയുള്ള ശരാശരി ഉപയോഗം 137 ല്‍നിന്ന് 108 ആയി കുറഞ്ഞു. 21 ശതമാനമാണ് കുറവുണ്ടായത്.

എന്നാല്‍, രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 31.44 കോടിയില്‍ നിന്ന് 50 കോടിയായി കൂടിയപ്പോള്‍ എ ടി എമ്മുകളുടെ എണ്ണം 105,784ല്‍ നിന്ന് 176,410 ആയി ഉയര്‍ന്നു.

ഒരേ സ്ഥലത്തു തന്നെ വിവിധ ബാങ്കുകളുടെ ഒന്നില്‍ കൂടുതല്‍ എ ടി എമ്മുകള്‍ ഉള്ളതിനാലാണ് ശരാശരി ഇടപാടിന്റെ എണ്ണം കുറഞ്ഞതെന്നാണ് ബാങ്കുകള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :