ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ| JOYS JOY| Last Modified വ്യാഴം, 21 മെയ് 2015 (16:44 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 27.86 പോയിന്റ് നഷ്‌ടത്തില്‍ 27809.35ലും നിഫ്റ്റി 2.25 പോയിന്റ് താഴ്ന്ന് 8421ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1180 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1513 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.

സിപ്ല, ഐ സി ഐ സി ഐ ബാങ്ക്, ഐ ടി സി തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍ അഞ്ച് ശതമാനവും വേദാന്ത മൂന്ന് ശതമാനവും നഷ്‌ടമുണ്ടാക്കി.

അതേസമയം, ബജാജ് ഓട്ടോയുടെ ഓഹരിവില ഏഴ് ശതമാനം ഉയര്‍ന്നു. കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എല്‍ ആന്റ് റ്റി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയും നേട്ടമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :