ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (15:09 IST)
PRO
PRO
പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടില്ലെന്ന് അറിയിച്ചു. എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വിലയില്‍ മാസം 45 മുതല്‍ 50 പൈസവരെ കൂട്ടാന്‍ നേരത്തേ നല്‍കിയ അനുമതിയല്ലാതെ കുത്തനെ കൂട്ടാന്‍ അനുമതി കൊടുത്തിട്ടില്ലെന്നും വില കൂട്ടാന്‍ ആലോചനയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില കൂട്ടുന്നക്കാര്യത്തില്‍ വസ്തുനിഷ്ഠമായ തീരുമാനം മാത്രമേ എടുക്കൂവെന്നും ഇന്ധനനിയന്ത്രണത്തിന് കര്‍ക്കശമായ നടപടികളെടുത്ത ശേഷം കഴിഞ്ഞ മാസങ്ങളില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും മൊയ്‌ലി പറഞ്ഞു.

ഇന്ധനസംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കില്‍ ഇന്ധനങ്ങള്‍ക്ക് വന്‍തോതിലുള്ള വിലക്കയറ്റമടക്കമുള്ള ശക്തമായ നടപടികളിലേക്ക് നിങ്ങേണ്ടിവരുമെന്നും പെട്രോളിയം മന്ത്രി മുന്നറിയിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :