ഉയര്‍ന്ന ഉല്‍പാദനച്ചെലവ് കാരണം ഓസ്ട്രേലിയയിലെ ടൊയോട്ടയുടെ കാര്‍ നിര്‍മാണം 2017 ല്‍ അവസാനിപ്പിക്കും. ഉല്‍പാദനം അവസാനിക്കുന്നതോടെ 2500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ് മോട്ടോര്‍ എന്നീ കമ്പനികള്‍ ഓസ്ട്രേലിയയിലെ ഉല്‍പാദനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2012 ല്‍ 1,78,000 കാറുകള്‍ വിവിധ കമ്പനികള്‍ നിര്‍മിച്ചിരുന്നു.