മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 16 ഫെബ്രുവരി 2010 (10:36 IST)
ടാറ്റ ഗ്രൂപ്പ് കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്സിന്റെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ സി ഇ ഒയെ നിയമിച്ചു. ജനറല്‍ മോട്ടോഴ്സിന്റെ യൂറോപ്പ് മേധാവിയായിരുന്ന കാള്‍-പീറ്റര്‍ ഫോര്‍സ്റ്റര്‍ ആണ് ടാറ്റ മോട്ടോഴ്സിന്റെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
മുംബൈ ആസ്ഥാനമായാണ് ഫോര്‍സ്റ്റര്‍ ചുമതല നിര്‍വ്വഹിക്കുക. ടാറ്റ മോട്ടോഴ്സിന്റെ ബോര്‍ഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്ന് കമ്പനിയുമായി ബന്ധപെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. ടാറ്റ മോട്ടോഴ്സിനെ അന്താരാഷ്ട്ര കമ്പനിയായി ഉയര്‍ത്താന്‍ ഫോര്‍സ്റ്ററുടെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് ടാറ്റ ചെയര്മാന് രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു.