ജനപ്രിയ വായ്പകളുടെ പലിശ കുറയ്ക്കണമെന്ന് കെ എം മാണി
തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
കരുതല്‍ ധനഅനുപാതത്തില്‍ റിസര്‍വ് ബാങ്ക് കുറവു വരുത്തിയതിനാല്‍ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വായ്പകളുടെ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫഷണല്‍കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് മെരിറ്റിന്റെ പേരില്‍ മാനേജ്മെന്റ് തരംതിരിവ് കാണിക്കരുതെന്നും ഏതു ക്വാട്ടയായാലും അവര്‍ നാളെയുടെ വാഗ്ദാനമായ പ്രൊഫഷണലുകളാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തടസം നില്‍ക്കരുതെന്ന കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് പരാതികള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസ്വയം സംരംഭകത്വ മിഷനും വൈദഗ്ധ്യ വികസന പദ്ധതിക്കും ബാങ്കുകള്‍ ധനസഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബഡ്ജറ്റ് പദ്ധതികള്‍ക്ക് സഹായം നല്‍കാന്‍ ബാങ്കുകള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും കെ എം മാണി വ്യക്തമാക്കി.