ഗൂഗിള്‍ പണിമുടക്കി!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റ് അതികായനായ ഗൂഗിളും പണിമുടക്കി‍. ലോകത്തിലെ ഏറ്റവും ശക്തമായ സെര്‍വ്വറുകളിലും അത്യാധുനിക സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കുന്ന ഗൂഗിളാണ് ശനിയാഴ്‌ച പണിമുടക്കിയത്. സെര്‍ച്ച്, ഇ-മെയില്‍, വീഡിയോ അങ്ങനെ സൈബര്‍ ലോകത്തെ സുപ്രധാന സേവനങ്ങളെല്ലാം ഈ അതികായന്റെ കൈയിലാണ്.

ഇന്ത്യന്‍ സമയം 4.20 മുതലാണ് അഞ്ചുമിനിട്ട് സമയത്തേക്ക് ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ലഭിക്കാതായത്. ഈ സമയം ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയവ ഉള്‍പ്പടെ ഗൂഗിളിന്റെ ഏതെങ്കിലും ഒരു സേവനം ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത് 502 എറര്‍ എന്ന സന്ദേശമാണ്. എന്നാല്‍ നെറ്റ് കണക്ഷന്റെ തകരാറായിരിക്കുമെന്നാണ് ഉപയോക്താക്കളില്‍ പലരും കരുതിയത്.

എന്നാല്‍ ഒരേസമയം നിരവധി ഉപയോക്താക്കള്‍ ഗൂഗിള്‍ സൈറ്റുകളിലേക്ക് കടന്നുവന്നതോടെ സെര്‍വ്വറുകള്‍ക്ക് താങ്ങാവുന്നതിലും അധികമായി മാറിയതാണ് ഗൂഗിള്‍ ഡൗണാകാന്‍ കാരണം. പ്രശ്നം മനസിലാക്കിയ ഗൂഗിള്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഉടനടി ഇടപെടുകയും സൈറ്റുകള്‍ സജീവമാക്കുകയും ചെയ്തു. ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രതിഭാസം ആദ്യമാണ്. ഗൂഗിള്‍ സെര്‍ച്ച് അഞ്ചുമിനിട്ട് നേരം പണിമുടക്കിയപ്പോള്‍ ലോകത്തെ ഇന്റര്‍നെറ്റ് പേജ് വ്യൂവ്സില്‍ 40 ശതമാനം ഇടിവാണുണ്ടായതെന്ന് പ്രശസ്ത അനലറ്റിക്സ് സ്ഥാപനമായ ഗോ സ്ക്വയേഡ് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :