ഗൂഗിള്‍ ഗ്ലാസ്: ഇനി കണ്ണടയ്ക്കുള്ളില്‍ ഇ-മെയില്‍ വായിക്കാം
ലണ്ടന്‍|
WEBDUNIA|
PRO
ഇനി ഇ-മെയിലും വീഡിയോകളും വെറും ഒരു കണ്ണിമചിമ്മുന്ന അകലത്തില്‍ കാണാം. ഇമെയില്‍ മാത്രമല്ല മെസേജുകളും വീഡിയോകളും ജിപിആര്‍എസ് നാവിഗേഷനുമെല്ലാം നമുക്ക് കണ്ണടയ്ക്കുള്ളില്‍ കാണാനാവും. പ്രോജ്ക്ട് ഗ്ലാസ് എന്ന പേരില്‍ യുട്യൂബ് വീഡിയോ വഴിയാണ് പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയത്.
മെസേജ് അയക്കാനും ചിത്രമെടുക്കാനും നിദ്ദേശങ്ങള്‍ പറഞ്ഞാല്‍ മാത്രം മതി. കറുപ്പ്, ഗ്രേ, നീല, ചുവപ്പ്, വെള്ള നിറങ്ങളില്‍ പ്രോജക്ട് ഗ്ലാസ് പുറത്തിറക്കും.
കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഇന്റര്‍നെറ്റിന്റെ മാസ്മരലോകവുമായി ഇടപഴകാന്‍ ഉപയോക്താവിനെ സമീപിക്കുന്ന ഈ പദ്ധതിയില്‍ 'പോയന്റ് ഓഫ് വ്യൂ' ഇന്റര്‍ഫേസാണ് ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗൂഗിള്‍ ഗ്ലാസ് സംബന്ധിച്ച ആദ്യ വീഡിയോ ഗൂഗിള്‍ പുറത്തുവിട്ടത്.ഇപ്പോള്‍ സങ്കീര്‍ണത കുറഞ്ഞതും വിശദമായതുമായ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 'ഗൂഗിള്‍ എക്‌സ് ' എന്ന രഹസ്യലാബില്‍ രൂപപ്പെട്ട പദ്ധതിയാണ് ഗൂഗിള്‍ ഗ്ലാസ്. കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ ആണ് ഈ സ്വപ്‌നപദ്ധതിക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത്.
ശരീരത്തില്‍ ധരിക്കാവുന്ന ചിപ്പ് ഘടിപ്പിച്ച ഉപകരണങ്ങളുടെ ഒരു നിര തന്നെ വിവിധ കമ്പനികള്‍ തയ്യാറാക്കി വരികയാണ്. ആപ്പിളിന്റെ 'ഐവാച്ച്' (iWatch) ഇതുപോലൊരുപകരണമാണ്.