കഴിവും സാമര്‍ത്ഥ്യവുമുള്ള ജീവനക്കാരെ കൂടെ നിര്‍ത്താന്‍ ഗൂഗിള്‍ കാണിക്കുന്ന മിടുക്ക് മറ്റ് കമ്പനികള്‍ക്കൊരു മാതൃകയാണ്. സൌജന്യ ഭക്ഷണം, ജോലിക്കിടയില്‍ വിശ്രമിക്കാനും ഉറങ്ങാനുമുള്ള അവസരം, ഫിറ്റ്നസ് ക്ലാസ് എന്നിവയില്‍ തുടങ്ങി ജീവനക്കാരുടെ വീട്ടുജോലികള്‍ ചെയ്യാനുള്ള സൗകര്യം വരെ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്.
ജീവനക്കാര്‍ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും ഗൂഗില്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു ഗൂഗിള്‍ ജീവനക്കാരന്‍ മരിച്ചാല്‍ ആ വ്യക്തിയുടെ ജീവിതപങ്കാളിക്ക് കമ്പനി ശമ്പളം നല്‍കും. മരിച്ചയാള്‍ക്കുണ്ടായിരുന്ന ശമ്പളത്തിന്റെ പകുതിയാണ് നല്‍കുക. പത്ത് വര്‍ഷം വരെ ഇത് തുടരും. ശമ്പളം മാത്രമല്ല, കമ്പനിയുടെ സ്റ്റോക്ക് ആനുകുല്യങ്ങളും പങ്കാളിക്ക് ലഭിക്കും. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓരോ മാസവും 1,000 ഡോളര്‍ നല്‍കും. അവര്‍ക്ക് 19 വയസ്സ് ആകുന്നത് വരെ ഇത് തുടരും.
ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനും ജീവനകാരുടെ കൊഴിഞ്ഞുപോക്ക് തടയാനും ഇത്തരം ശ്രമങ്ങള്‍ സഹായകമാകും എന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.