ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു; ബാരലിന് 45 ഡോളര്‍

മുംബൈ| Joys Joy| Last Modified ചൊവ്വ, 13 ജനുവരി 2015 (15:11 IST)
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നു. ബാരലിന് 45 ഡോളര്‍ ആണ് നിലവിലെ വില. 2009നു ശേഷം ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയും താഴുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായാണ് ക്രൂഡ് ഓയിലിന് വില ഇത്രയധികം കുറയുന്നത്.

എണ്ണവിലയിടിവ് തുടര്‍ന്നാല്‍ ആഗോള സമ്പദ്ഘടന മാന്ദ്യത്തിലായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . അന്‍പത് ശതമാനത്തിലധികം ഇടിവാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ എണ്ണവിലയില്‍ ഉണ്ടായത്.

2004ല്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്‌ട്ര വിപണിയില്‍ 50 ഡോളറില്‍ താഴെയാകുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 40 രൂപയില്‍ താഴെയും ഡീസലിന് 30 രൂപയില്‍ താഴെയുമായിരുന്നു വില.

എന്നാല്‍ ക്രൂഡ് ഓയില്‍ ബാരലിന് 45 ഡോളറില്‍ എത്തിയെങ്കിലും ഇന്ത്യയില്‍ എണ്ണവിലയില്‍ കുറവൊന്നും വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :