കൊച്ചി മെട്രോയുടെ വെബ്സൈറ്റില്‍ ഇസ്രായേല്‍ വിരുദ്ധ സന്ദേശം!

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചി മെട്രോയുടെ വെബസൈറ്റില്‍ ഇസ്രായേലിനെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍. വെബ്സൈറ്റ് ഹാക്ക് ചെയ്ത അജ്ഞാതരാണ് ഇത്തരം സന്ദേശം ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഹാക്കിംഗ്‌ നടന്നത്‌. വിദേശത്തു നിന്നാണ്‌ ഹാക്കിംഗ്‌ നടന്നിരിക്കുന്നതെന്നാണ്‌ സൂചന.

ആഗോള തീവ്രവാദത്തിനു കാരണം ഇസ്രായേലാണെന്നു മുന്നറിയിപ്പു നല്‍കാനാണ്‌ ഹാക്ക്‌ ചെയ്തതെന്നും സന്ദേശത്തില്‍ പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി സി-ഡിറ്റിനെ സമീപിക്കുമെന്ന്‌ കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. സി- ഡിറ്റാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി വെബ്സൈറ്റ് നിര്‍മ്മിച്ചത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റും അജ്ഞാതര്‍ ഹാക്ക് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :