കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ പൂര്‍ണ ചുമതല തന്നെ ഏല്‍പ്പിച്ച തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മുഖ്യ ഉപദേശകന് ഇ ശ്രീധരന്.
മെട്രോ പദ്ധതിയുമായി താന്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമങ്ങളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി മെട്രോ പദ്ധതിയുടെ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനുള്ള തീരുമാനം കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ് ആണ് അറിയിച്ചത്. ഇ ശ്രീധരന് കൊച്ചി മെട്രോയുടേയും ഡി എം ആര് സിയുടെയും മുഖ്യ ഉപദേശകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.