കൊച്ചി മെട്രോ സ്‌റ്റേഷന്റെ മുകളില്‍ സൗരോര്‍ജ്ജ പാനല്‍ പദ്ധതി പരിഗണനയില്‍

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചി മെട്രോ സ്‌റ്റേഷന്റെ മുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പരിഗണനയില്‍. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാല്‍ മെട്രോ സ്‌റ്റേഷന് സൗരോര്‍ജ്ജ പാനല്‍ വളരെ അനിവാര്യമായിരിക്കുമെന്ന് കൊച്ചി മെട്രോയുടേ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

മെട്രോയ്ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാനുള്ള പദ്ധതി കൊച്ചി മെട്രോ ലിമിറ്റഡിന്റെ ഹരിതനഗരം പരിപാടിയുടെ ഭാഗമാണ്. മുട്ടം യാര്‍ഡിലും മെട്രോ വില്ലേജിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മെട്രോ സ്‌റ്റേഷന്റെ രൂപരേഖ തീരുമാനമായ ശേഷം മാത്രമേ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ എന്തു ചെലവു വരുമെന്ന പറയാന്‍ സാധിക്കുവെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

12 സ്‌റ്റേഷനുകളുടെ രൂപരേഖയാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കാന്‍ പദ്ധതി. കളമശ്ശേരി മുതല്‍ സൗത്ത് വരെയുള്ള സ്‌റ്റേഷനുകളുടേ രൂപരേഖയാണ് തയ്യാറാക്കുക. മെട്രോ സ്‌റ്റേഷനുകളുടെ രൂപരേഖ തയ്യാറാക്കുന്നത് ഫ്രഞ്ച് ഏജന്‍സിയായ ഈജിസ് ഇന്ത്യാ ലിമിറ്റഡാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :