തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ കടല്‍ ക്ഷോഭത്തില്‍ വിവിധ പ്രദേശങ്ങളിലായി 150 ഓളം വീടുകള്‍ തകര്‍ന്നു. വലിയതുറ ഭാഗത്താണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്.
തിരുവനന്തപുരം ജില്ലയില്‍ മഴ ഒരളവ് ശമിച്ചിരുന്നെങ്കിലും കടല്‍ ക്ഷോഭം അതിശക്തമായിരുന്നു. വലിയതുറയില്‍ മാത്രം 112 വീടുകള്‍ പൂര്‍ണ്ണമായും 42 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ചിറയിന്‍കീഴ് താലൂക്കില്‍ 5 വീടുകള്‍ പൂര്‍ണ്ണമായും 42 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാറ്റിലും മറ്റുമായി മരങ്ങള്‍ വീണു ഒട്ടേറെ വീടുകള്‍ക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ മേഖലകളിലായി കടല്‍ക്ഷോഭം മൂലം 51 വീടുകള്‍ ഭാഗികമായി തകര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.