കുറഞ്ഞ നിരക്കില്‍ ത്രീജി ലഭ്യമാക്കും: ഡോകോമോ

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (12:46 IST)
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ടാറ്റാ ഡോകോമോയുടെ ത്രീജി സേവനം ലഭ്യമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ഡോകോമോയുടെ ത്രീജി സേവനം ദീപാവലിക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ നിരക്കില്‍ ത്രീജി സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ത്രീജി സേവനം തുടങ്ങുന്ന ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ത്രീജി സേവനം നവംബര്‍ അഞ്ചു മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാന്റെ എ ടി ടി ഡോകോമോയാണ് ത്രീജി സേവനം ലഭ്യമാക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. ലോകോത്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഡോകോമോ ത്രീജി എത്തുന്നത്.

രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളില്‍ ത്രീജി സേവനം ലഭ്യമാക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, കേരള, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ കേന്ദ്രങ്ങളിലാണ് ഡോകോമോ ത്രീജി സേവനം തുടങ്ങുന്നത്. ഡോകോമോയെ കൂടാതാ ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വൊഡാഫോണ്‍ എസ്സാര്‍ എന്നീ ടെലികോം കമ്പനികളും ത്രീജി സേവനം തുടങ്ങുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :