മുംബൈ|
WEBDUNIA|
Last Modified ഞായര്‍, 31 ജനുവരി 2010 (11:23 IST)
PRO
കാര്‍ നിര്‍മ്മാണ രംഗത്തെ മുന്‍ നിരക്കാരായ ഫിയറ്റ് ഇന്ത്യയില്‍ പുതിയ ഡീലര്‍മാരെ തേടുന്നു. ഈ വര്‍ഷം പത്ത് ഡീലര്‍മാരെകൂടി വിപണന ശൃംഖലയില്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. വിപണിയില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കാന്‍ ലക്‍ഷ്യമിട്ടാണ് ഫിയറ്റിന്‍റെ നീക്കം
നിലവില്‍ രാജ്യത്തെ എഴുപത്തിയെട്ട് നഗരങ്ങളിലായി 100 ഡീലര്‍മാരാണ് ഫിയറ്റിനുള്ളത്. നിലവില്‍ ഡീലര്‍മാരുള്ള നഗരങ്ങളിലും പുതിയ ഡീലര്‍ഷിപ്പുകള്‍ അനുവദിക്കുമെന്ന് ഫിയറ്റ് ഇന്ത്യ വക്താവ് വ്യക്തമാക്കി. മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് കമ്പനി വിലയിരുത്തുന്ന നഗരങ്ങളിലായിരിക്കും ഡീലര്‍ഷിപ്പിന് പ്രാധാന്യം നല്‍കുക.
വാഹന വിപണനവും സര്‍വ്വീസിംഗും സ്പെയര്‍ പാര്‍ട്സും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന തരത്തിലുള്ള ഡീലര്‍മാരെയാണ് കമ്പനി പരിഗണിക്കുക. അടുത്തിടെ ഫിയറ്റ് രാജ്യത്തെ നൂറാമത്തെ ഷോറൂം മുംബൈയില്‍ തുറന്നിരുന്നു.
വരും നാളുകളില്‍ വിപണിയില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് ഫിയറ്റിന്‍റെ നീക്കം. സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിവിടുന്നതോടെ വിപണിയില്‍ ഉണ്ടാകുന്ന ഉണര്‍വ്വ് മുതലെടുക്കാന്‍ ലക്‍ഷ്യമിട്ടാണ് തീരുമാനം.