കണ്ണീര്‍ കറന്നെടുക്കുന്ന ക്ഷീരകര്‍ഷകര്‍

കണ്ണൂര്‍| WEBDUNIA|
PTI
കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വൈക്കോലിനും അമിതമായി വിലവര്‍ധിച്ചത് ക്ഷീരോദ്പാദന മേഖലയെ വന്‍ പ്രതിസന്ധിയിലാഴ്ത്തുന്നു. കിലോഗ്രാമിന് 3.30 രൂപയും കടലപ്പിണ്ണാക്കിന് എട്ടുരൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു കെട്ട് വൈക്കോലിന് 20 രൂപ വരെ നിലവില്‍ കര്‍ഷകര്‍ നല്‍കണം. എന്നാല്‍ ക്ഷീരകര്‍ഷകന് ഒരു ലിറ്റര്‍ പാലിന് കിട്ടുന്നത് 22 മുതല്‍ 23 രൂപവരെയാണ്.

കൂടുതലായി ഉപയോഗിക്കുന്ന ഗോദ്റെജ് കാലിത്തീറ്റയ്ക്ക് ഓഗസ്റ്റില്‍ 50 കിലോഗ്രാമിന് 660 രൂപയായിരുന്നു വില. ഈ മാസം അത് 825 രൂപയായി ഉയര്‍ന്നു. കിലോഗ്രാമിന് 13.20 രൂപയായിരുന്നത് ഒറ്റയടിക്ക് 16.50 ആയി. കടലപ്പിണ്ണാക്കിന് 40 രൂപയായിരുന്നത് 48 ആയി. സബ്സിഡി നിരക്കില്‍ മില്‍മ നല്‍കിയ സൂപ്പര്‍ സ്പെഷ്യല്‍ കാലിത്തീറ്റ ജൂലൈ 31ന് നിര്‍ത്തലാക്കിയതും തിരിച്ചടിയായി. 735 രൂപ വിലയുള്ള കാലിത്തീറ്റ 85 രൂപ സബ്സിഡിയിലാണ് മില്‍മ നല്‍കിയത്.

പ്രധാന അസംസ്കൃത വസ്തുവായ ചോളം വ്യാപകമായി കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതും തമിഴ്നാട് കര്‍ണാടക അതിര്‍ത്തികളില്‍ ചോളകൃഷി കുറഞ്ഞതും കാലിത്തീറ്റ ഉല്‍പാദനത്തെ ബാധിച്ചു. ഡീസല്‍ വില വര്‍ധന കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വില വീണ്ടും കൂട്ടാനിടയാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :