ഓണക്കാലത്ത് മലയാളികള്‍ കഴിച്ചത് കീടനാശിനി

പത്തനംതിട്ട| WEBDUNIA|
PRO
ഓണക്കാലത്ത് പൊതുവിപണിയില്‍ വിറ്റഴിഞ്ഞ പച്ചക്കറികളില്‍ മാരകമായി കീടനാശിനികളുടെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനാഫലം. കോഴിക്കോട് നിന്ന് ശേഖരിച്ച കാരറ്റ് സാമ്പിളിലാണ് കീടനാശിനികളുടെ സാന്നിധ്യം മൂലം ഉപയോഗയോഗ്യമായിരുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കോന്നി ഭക്ഷ്യഗവേഷണ കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്.

20 ഇനത്തില്‍പ്പെട്ട 43 പച്ചക്കറികളുടെ സാമ്പിളുകളാണ് കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. ഓണക്കാലത്ത് സപ്ലൈകോ ഔട്‌ലെറ്റുകളിലും പൊതുവിപണിയിലും വിറ്റഴിച്ച പച്ചക്കറികളുടെ സാമ്പിളുകളില്‍ 15 സാമ്പിളുകളില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞു.

ഡിഡിടി പോലുള്ളവയുടെ സാന്നിധ്യമാണ് കാരറ്റില്‍ തെളിഞ്ഞത്. പരിശോധനാഫലം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് വ്യക്തമാക്കി.

കൂടാതെ സാമ്പിളുകള്‍ ശേഖരിക്കാന്‍ മൂന്ന് ജില്ലകളില്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ നിയമസഭ സബ്ജെക്ട് കമ്മറ്റി തീരുമാനമായതായും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 25നാണ് പരിശോധനാഫലം പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :