ഗുഡ്ഗാവ്|
WEBDUNIA|
Last Modified ബുധന്‍, 13 ഏപ്രില്‍ 2011 (10:59 IST)
ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഒബ്റോയി ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ പി ആര്‍ എസ് ഒബ്റോയി വിരമിക്കുന്നെന്നും പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമുള്ള വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു. പിന്‍ഗാമിയെ ഇതു വരെ തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ മാനേജ്മെന്‍റ് നേതൃനിര ശക്തമാണ്. ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്നും പി ആര്‍ എസ് ഒബ്റോയി പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ ഇഐഎച്ച് ഗ്രൂപ്പിന്‍റ ചെയര്‍മാനും സിഇഒയുമാണു പി ആര്‍ എസ് ഒബ്റോയി. മകന്‍ വിക്രം ഒബ്റോയി പിന്‍ഗാമിയാകുമെന്നാണു മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചത്. വിക്രം ഒബ്റോയിയാണു കമ്പനിയുടെ സിഒഒ. ചീഫ് പ്ലാനിംഗ് ഓഫിസര്‍ പദവി വഹിക്കുന്നത് അര്‍ജുന്‍ ഒബ്റോയിയാണ്.
താന്‍ ചെയര്‍മാനാകുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു വിക്രം ഒബ്റോയിയും പ്രതികരിച്ചു.