എയര്‍ ഇന്ത്യാ ചീഫ് ഓപ്പറേറ്റര്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ പവന്‍ അറോറയെ നീക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം.
ക്യാപ്റ്റന്‍ പവന്‍ അറോറയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ നവംബറില്‍ ചേര്‍ന്ന എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ അറോറ തല്‍സ്ഥാനത്ത് തുടരുകയും നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നു.
സി ഇ ഒ സ്ഥാനത്തേയ്ക്ക് വേണ്ട നിര്‍ദ്ദിഷ്ട യോഗ്യതകള്‍ അറോറയ്ക്കില്ലെന്നും പല വിവരങ്ങളും അറോറ ഒളിച്ചു വച്ചുവെന്നുമുള്ള ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു.