മുംബൈ|
WEBDUNIA|
Last Modified ശനി, 25 ജൂലൈ 2009 (17:33 IST)
സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഐസിഐസിഐ ബാങ്കിന് 20.63 ശതമാനം വളര്‍ച്ച. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തിലെ കണക്ക് പ്രകാരം 878.22 കോടിയാണ് ബാങ്കിന്‍റെ അറ്റാദായം.
കഴിഞ്ഞ വര്‍ഷം ഇതേസമയം 728.01 കോടിയായിരുന്നു ബാങ്കിന്‍റെ അറ്റാദായം. എന്‍ എസ് ഇയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബാങ്ക് ലാഭം വ്യക്തമാക്കിയത്. അതേസമയം, ബാങ്കിന്‍റെ പലിശയിനത്തിലെ വരുമാനത്തില്‍ 9.61 ശതമാനം ഇടിവുണ്ടായി.
68 ശതമാനം നികുതി ഉയര്‍ത്തിയ ശേഷം ബാങ്കിന്‍റെ വരുമാനം 617 കോടിയില്‍ നിന്ന് 1035 കോടിയായി ഉയര്‍ന്നു. കറന്‍റ്, സേവിംഗ്സ് അക്കൌണ്ടുകളുടെ എണ്ണം 30.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 27.6 ശതമാനമായിരുന്നു ആദ്യ പാദത്തില്‍ അക്കൌണ്ടുകളിലെ വര്‍ധന.