ആര്‍‌കോമിന്‍റെ അറ്റാദായത്തില്‍ ഉയര്‍ച്ച

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2009 (18:52 IST)
PRO
PRO
അനില്‍ അംബാനി ഗ്രൂപ്പിന്‍റെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. മൊത്തം അറ്റാദായത്തില്‍ 11.91 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 6,044.93 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മൊത്ത വരുമാനം 22,948 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 19,067.76 കോടി രൂപയായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്.

നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ആര്‍കോമിന്‍റെ അറ്റാദായത്തില്‍ 8.3 ശതമാനത്തിന്‍റെ ഉയര്‍ച്ചയുണ്ടായിരുന്നു. 1,637 കോടി രൂപയാണ് കമ്പനിയുടെ ഒന്നാം പാദ അറ്റാദായം. ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ വരുമാനം 15.5 ശതമാനം ഉയര്‍ച്ചയില്‍ 6,145 കോടി രൂപയായി.

മുംബൈ ഓഹരി വിപണിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഓഹരികള്‍ക്ക് 0.49 ശതമാനം വില ഉയര്‍ന്ന് 256 രൂപയായാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :