എസ്ബിഐ യുകെയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്ക്

മുംബൈ| WEBDUNIA|
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുകെയില്‍ ഒരു ബില്യണ്‍ ഡോളറിന്‍റെ ഏറ്റെടുക്കലുകള്‍ക്ക് ലക്‍ഷ്യമിടുന്നു. യുകെയിലെ ബിസിനസില്‍ 40 ശതമാനം വളര്‍ച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

വിദേശത്ത് 40 പുതിയ ബ്രാഞ്ചുകള്‍ തുറക്കും. മുംബൈയില്‍ ബ്രിട്ടീഷ് വാണിജ്യമന്ത്രി മെര്‍വിന്‍ ഡേവിസുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്ബിഐ ചെയര്‍മാന്‍ ഒ പി ഭട്ട് ആണ് ഇക്കാര്യമറിയിച്ചത്.

മൌറീഷ്യസ് കേന്ദ്രമായുള്ള ഇന്ത്യന്‍ ഓഷ്യന്‍ ഇന്‍റര്‍‌നാഷണല്‍ ബാങ്കിലെ ഭൂരിഭാഗം ഓഹരികളും എസ്ബിഐ സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ ഈ ബാങ്കിനെ എസ്ബിഐ ഇന്‍റര്‍നാഷണലില്‍ (മൌറീഷ്യസ്) ലയിപ്പിക്കുകയുണ്ടായി. എസ്ബിഐ (മൌറീഷ്യസ്) എന്ന പേരില്‍ പുതിയ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്തോനേഷ്യയിലും കെനിയയിലും ഇത്തരം ചെറിയ ഏറ്റെടുക്കലുകള്‍ ബാങ്ക് നടത്തിയിട്ടുണ്ട്.

യുകെക്ക് പുറമെ കാലിഫോര്‍ണിയ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താന്‍ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്. അടുത്ത വര്‍ഷം ജൂണോടെ യുകെയില്‍ അഞ്ച് ബ്രാഞ്ചുകള്‍ ബാങ്ക് തുറക്കും. യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി ലണ്ടനെ മാറ്റാനാണ് ബാങ്ക് ലക്‍ഷ്യമിടുന്നത്. നിലവില്‍ യുകെയില്‍ ഏഴ് ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :