എസ്ബിഐ ഓഹരി വില്‍പനയ്ക്ക് മന്ത്രിസഭയുടെ അനുമതി തേടി

PROPRO
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭയുടെ അനുമതി തേടി. കേന്ദ്ര സാമ്പത്തിക സെക്രട്ടറി അശോക് ചൌളയാണ് ഇക്കാര്യമറിയിച്ചത്.

ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. എസ്ബിഐയിലെ ഓഹരി പങ്കാളിത്തം 55 ശതമാനമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ 59.41 ശതമാനം ഓഹരികളാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളത്.

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 22 ജൂലൈ 2009 (12:31 IST)
ഓഹരി വില്‍പനയിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ മുതല്‍ നാല് ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ ഒപി ഭട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :